കേസ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും
നിയമസഭാ കയ്യാങ്കളി കേസ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കേസില്‍ തുടരന്വേഷണം നടത്തിയ മുഴുവന്‍ രേഖകളും നല്‍കിയില്ല എന്ന പ്രതിഭാഗത്തിന്റെ ഹര്‍ജി കോടതി നേരത്തെ ഫയലില്‍ സ്വീകരിച്ചിരുന്നു. ഹര്‍ജിയില്‍ തര്‍ക്കമുണ്ടെങ്കില്‍ അത് സമര്‍പ്പിക്കുവാന്‍ പ്രോസിക്യൂഷന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതാണ് ഇന്ന് പരിഗണിക്കുക. 2015 മാര്‍ച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് പൊലീസ് കേസ്. മന്ത്രി വി. ശിവന്‍കുട്ടി, എല്‍.ഡി.എഫ് നേതാക്കളായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ സദാശിവന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
The Thiruvananthapuram Chief Judicial Magistrate's Court will hear the assembly robbery case today